ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മാനന്തവാടി മേരി മാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഫ്രീഡം വാള് ഒരുക്കി. 120 അടി നീളമുള്ള ക്യാന്‍വാസില്‍ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ചിത്രങ്ങള്‍ വരച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മരിയ മാര്ട്ടിന് ജോസഫ് ഉദ്ഘാടനം ചെയ്തു.
