സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷത്തോടനുബന്ധിച്ച് ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി ദേവികുളം തലുക്ക് വ്യവസായ ഓഫീസും കൊന്നത്തടി ഗ്രാമപഞ്ചായത്തും സംയുക്തമായി ലോണ്‍/ ലൈസന്‍സ് മേള സംഘടിപ്പിച്ചു. ഉദ്യം രജിസ്‌ട്രേഷന്‍, ലൈസന്‍സ്, സബ്സിഡിയോട് കൂടി ലോണ്‍ എന്നിവ ലഭിക്കാനുള്ള സഹായം സംരംഭകര്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്. പാറത്തോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തിയ മേള പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റ്റി. പി മൽക്ക അധ്യക്ഷത വഹിച്ചു. മേളയിൽ നിരവധി പുതിയ സംരംഭകർ പങ്കെടുത്തു.

ദേവികുളം താലൂക്ക് വ്യവസായ വികസന ഓഫീസര്‍ അശ്വിൻ ക്ലാസിന് നേതൃത്വം നല്‍കി. മേളയിൽ ലോൺ, ലൈസൻസ് വിതരണവും, പുതിയ ലോൺ അപേക്ഷ സ്വീകരിക്കുകയും ചെയ്തു. പുതിയ സംരംഭം തുടങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് ദേവികുളം താലൂക്ക് വ്യവസായ ഓഫീസുമായും കൊന്നത്തടി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ വകുപ്പിന്റെ ഹെല്‍പ് ഡെസ്‌ക്കുമായും ബന്ധപ്പെടാം. ഫോൺ +918921311435

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സാലി കുര്യാച്ചൻ, ജോബി ജോസഫ്, റാണി പോൾസൺ, ദേവികുളം താലൂക്ക് വ്യവസായ ഓഫീസര്‍ അശ്വിൻ, ഇടുക്കി താലൂക്ക് വ്യവസായ ഓഫീസർ രാജേഷ്, ദേവികുളം വ്യവസായ ഓഫീസ് റിസോഴ്സ് പേഴ്സൺ അമൽ, വ്യവസായ വാണിജ്യ വകുപ്പ് ഇന്റേണ്‍ സെബിൻ സി. എ. ,കേരള ബാങ്ക് കമ്പളികണ്ടം, കൊന്നത്തടി സർവീസ് സഹകരണ ബാങ്ക്, പാറത്തോട് സർവീസ് സഹകരണ ബാങ്ക് , കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ കട്ടപ്പന, ഇസാഫ് ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.