ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം, മാനന്തവാടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം ആരംഭിച്ചു. മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ബി.ഡി.അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ടി.പി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ കാല പരിശീലനത്തില്‍ പങ്കെടുത്ത് ജോലി ലഭിച്ച കെ.സലീനയെ ചടങ്ങില്‍ ആദരിച്ചു. വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ അജിത്ത് ജോണ്‍, സുല്‍ത്താന്‍ ബത്തേരി എംപ്ലോയ്മെന്റ് ഓഫീസര്‍ കെ.ആലികോയ, മാനന്തവാടി എംപ്ലോയ്മെന്റ് ഓഫീസര്‍ ഇ.മനോജ്, മാനന്തവാടി തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ ഷിജുമോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ മാനന്തവാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അന്‍പതോളം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്.
