ചെന്നീര്‍ക്കര ഐടിഐയില്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ അഭിമുഖം ഈ മാസം 29 ,30 തീയതികളില്‍ ചെന്നീര്‍ക്കര ഗവ ഐ.ടി.ഐ യില്‍ നടത്തും. അഭിമുഖത്തിന് ഹാജരാകേണ്ടവരുടെ പേര് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിപ്പിച്ചതിനൊപ്പം എസ്എംഎസ് മുഖേനയും നല്‍കിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം പകര്‍പ്പുകളും, ടിസിയുമായി അന്നേദിവസങ്ങളില്‍ രാവിലെ 10 മണിക്ക് ഐ.ടി.ഐയില്‍ ഹാജരാകണമെന്ന പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0468 2 258 710.
