തിരുവനന്തപുരം ജില്ലയിലെ 13 റേഷന്‍ ഡിപ്പോകളിലേക്ക് സ്ഥിരലൈസന്‍സിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 27 ന് വൈകിട്ട് 3 മണിക്കകം ജില്ലാ സപ്ലൈ ഓഫീസില്‍ നല്‍കണം. അപേക്ഷകനു വേണ്ട യോഗ്യതകള്‍, അപേക്ഷിക്കേണ്ട വിധം, അനുബന്ധ കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ സപ്ലൈ ആഫീസിലും സിവില്‍ സപ്ലൈസ് വകുപ്പിന്റെ www.civilsupplieskerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2731240.