തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വളര്‍ത്തുനായകള്‍ക്ക് മൃഗാശുപത്രികളില്‍ നിന്ന് വാക്സിന്‍ എടുത്ത് രേഖസഹിതം ഗ്രാമപഞ്ചായത്തില്‍ ലൈസന്‍സിന് അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം നായക്ക് വാക്സിനെടുത്ത രേഖയുടെ പകര്‍പ്പ്, നായയുടെ ഫോട്ടോ, ഉടമസ്ഥന്റെ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ നല്‍കണം. ലൈസന്‍സ് എടുത്തില്ലെങ്കില്‍ ഉടമസ്ഥന്റെ പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.