നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അരുവിക്കര സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ രണ്ടുവര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി (എഫ് ഡി ജി ടി) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. www.polyadmissions.org/gifd എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. രജിസ്ട്രേഷന് ഫീസ് 100 രൂപ. എസ് സി/എസ് റ്റി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 50 രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 7. വിവരങ്ങള്‍ക്ക് 9605168843, 9497690941, 8606748211, 04722812686.
