ഇതര സംസ്ഥാന പഠന സന്ദര്‍ശനത്തിന്റെ ഭാഗമായി കേരള നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചു. എം.എല്‍.എമാരായ ജി.സ്റ്റീഫന്‍, കെ.ബാബു, എ. പ്രഭാകരന്, കുറുക്കോളി മൊയ്തീന്, കെ.കെ രാമചന്ദ്രന്, അഡീഷണല്‍ സെക്രട്ടറി കെ. സുരേഷ് കുമാര്‍ എന്നിവരുള്‍പ്പെട്ട സമതിയാണ് സന്ദര്‍ശനം നടത്തിയത്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി രാജ്ഭവനില്‍ സമിതി കൂടിക്കാഴ്ച നടത്തി. ജമ്മു കശ്മീരില്‍ നടപ്പാക്കുന്ന വിവിധ പിന്നാക്ക ക്ഷേമപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഗവര്‍ണര്‍ വിശദീകരിച്ചു. ജമ്മു കാശ്മീര്‍ സിവില്‍ സെക്രട്ടറിയേറ്റില്‍ പിന്നാക്ക വിഭാഗ ക്ഷേമ സമിതി സെക്രട്ടറി അഫ്സാന് മസൂദുമായും സംഘം ചര്‍ച്ച നടത്തി.