ആലപ്പുഴ: ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസറായി കെ.എസ്.സുമേഷ് ചുമതലയേറ്റു. സെക്രട്ടേറിയറ്റിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ട്രേറ്റില്‍ ഓഡിയോ വീഡിയോ ഡോക്യുമെന്റേഷന്‍ വിഭാഗത്തില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. പി.ആര്‍.ഡി. റിസര്‍ച്ച് ആന്‍ഡ് റഫറന്‍സ് വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായും അസിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാതൃഭൂമി ദിനപത്രത്തില്‍ സീനിയര്‍ സബ് എഡിറ്ററായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.