തൃശ്ശൂർ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് നടത്തിയ മലയാളദിനാഘോഷ, ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ കലക്ടറേറ്റ് ജീവനക്കാർ ഭരണഭാഷാ പ്രതിജ്ഞയെടുത്തു. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഏത് നാട്ടിലെത്തി ഏത് ഭാഷ സംസാരിച്ചാലും നമ്മുടെ വേരുകൾ മലയാളത്തിൽ തന്നെ അധിഷ്ഠിതമാണെന്ന ബോധ്യമുള്ളവരാണ് മലയാളികൾ എന്ന് ജില്ലാ കലക്ടർ പറഞ്ഞു. കാലഘട്ടം മാറുന്നതിനനുസരിച്ച് പുതിയ പദങ്ങൾ നമ്മുടെതാവണമെന്നും കലക്ടർ അഭിപ്രായപ്പെട്ടു.
കലക്ട്രേറ്റ് നടുത്തളത്തിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ ഉപഡയറക്ടർ മദനമോഹനൻ ടി വി, കലക്ടറേറ്റ് ജീവനക്കാരൻ സന്തോഷ് എന്നിവർ കവിത ആലപിച്ചു. അസിസ്റ്റന്റ് കലക്ടർ വി എം ജയകൃഷ്ണൻ, ഹുസൂർ ശിരസ്തദാർ കെ ജി പ്രാൺസിംഗ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, വിവിധ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.