സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ കേരളോത്സവം ലോഗോ നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് പ്രകാശനം ചെയ്തു. 15 വയസുമുതല്‍ 35 വയസു വരെയുള്ള യുവജനങ്ങള്‍ക്കായി വിഭാവനം ചെയ്തിട്ടുള്ള കേരളോത്സവത്തില്‍ സ്റ്റേജ്, സ്റ്റേജ് ഇതര കലാ മേളകള്‍ നവംബര്‍ 15,16 തീയതികളിലും, കായിക മേള നവംബര്‍ 8 മുതല്‍ 12 വരെയും, നഗര സഭയുടെ വിവിധ വേദികളില്‍ നടക്കും.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ നവംബര്‍ 5 നകം നഗരസഭ ഓഫീസില്‍ ബന്ധപ്പെടണം. കേരളോത്സവം സംഘാടക സമിതി യോഗത്തില്‍ ഡെപ്യൂട്ടി ചെയര്‍ പേഴ്സണ്‍ എല്‍സി പൗലോസ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.എസ്.ലിഷ , കെ. റഷീദ്, ടോം. ജോസ്, കൗണ്‍സിലറായ സി.കെ ആരിഫ്., നഗരസഭാ സെക്രട്ടറി എന്‍.കെ അലി അസ്ഹര്‍ എന്നിവര്‍ സംസാരിച്ചു.