കേരള സര്‍ക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ അധ്യാപക കോഴ്സില്‍ സീറ്റ് ഒഴിവ്. അടൂര്‍ സെന്ററിലെ ഹിന്ദി അധ്യാപക കോഴ്സിനാണ് ഒഴിവ്. പി എസ് സി അംഗീകരിച്ച കോഴ്സിന്, അപേക്ഷകര്‍ രണ്ടാം ഭാഷ ഹിന്ദിയായുള്ള പ്ലസ് ടു അമ്പതു ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. ഹിന്ദിയില്‍ ബി എ, എം എ ഉള്ള 17 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ളവരെയും പരിഗണിക്കും. പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും മറ്റു പിന്നാക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് ലഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 19. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0473 4296496, 8547126028.
