കേരള കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2022-23 അധ്യയന വര്‍ഷത്ത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധി അംഗത്വം എടുത്ത് 2022 മെയ് 31 ന് രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചുവരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത. ജനുവരി 15 നകം അപേക്ഷ സമര്‍പ്പിക്കണം.
