നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വയനാട് ഓഡിയോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍, ഡയറ്റീഷന്‍, എപ്പിഡെമോളജിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച ഡിസംബര്‍ 9 ന് രാവിലെ 10 മുതല്‍ ചെന്നലോട് പ്രവര്‍ത്തിക്കുന്ന എന്‍.എച്ച്.എം ജില്ലാ പരിശീലന കേന്ദ്രത്തില്‍ നടക്കും. യോഗ്യത : ഓഡിയോളജിസ്റ്റ് – ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗേജ് പാത്തോളജിയില്‍ ബിരുദവും ആര്‍.സി.ഐ രജിസ്ട്രേഷനും. സമാന തസ്തികയില്‍ 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. ഫിസിയോതെറാപ്പിസ്റ്റ് – ബി.പി.റ്റി, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ – ബിരുദം, സ്പെഷ്യല്‍ എഡ്യുക്കേഷനില്‍ ബിഎഡ്, 1 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ഡയറ്റീഷന്‍ – എം.എസ്.സി (നൂട്രീഷന്‍)/പിജി ഡിപ്ലോമ ഇന്‍ നൂട്രീഷന്‍, 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. എപ്പിഡെമോളജിസ്റ്റ്- എംബിബിഎസ്, പി.ജി/ പ്രിവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്‍/പബ്ലിക് ഹെല്‍ത്ത് ഡിപ്ലോമ. അല്ലെങ്കില്‍ എപ്പിഡെമോളജി (എംഡി, എം.പി.എച്ച്, ഡി.പി.എച്ച്, എം.എ.ഇ). അല്ലെങ്കില്‍ എംബിബിഎസ്, എപ്പിഡെമോളജിയിലെ 3 വര്‍ഷത്ത പ്രവര്‍ത്തി പരിചയം. അല്ലെങ്കില്‍ എം.പി.എച്ചോടു കൂടിയ എം.എസ്.സി ലൈഫ് സയന്‍സ്, 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, അല്ലെങ്കില്‍ എം.എസ്.സി (എപ്പിഡെമോളജി), പബ്ലിക് ഹെല്‍ത്തില്‍ 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, പാസ്സ്പോട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04936 202771.