വയനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭ്യമുഖ്യത്തില്‍ ഡിസംബര്‍ 10 ന് മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കും. ജില്ലക്ക് അകത്തും പുറത്ത് നിന്നുമുളള പ്രമുഖ സ്വകാര്യ ഉദ്യോഗദായകര്‍ മേളയില്‍ പങ്കെടുക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ www.jobfest.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. ഫോണ്‍:04935 246222.
