തിരുവനന്തപുരം ചാക്ക ഗവ. ഐ.റ്റി.ഐയില്‍ വിവിധ  ട്രേഡുകളിലെ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ഇന്ന് (ആഗസ്റ്റ് 31) രാവിലെ 10 ന് ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ  ഹാജരാകണം.
പമ്പ് ഓപ്പറേറ്റര്‍ കം മെക്കാനിക്ക്, മെക്കാനിക് മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ്, മെക്കാനിക് ആട്ടോ ബോഡി പെയിന്റിംഗ്, ടര്‍ണര്‍, മെക്കാനിക് റഫ്രിജറേറ്റര്‍ & എയര്‍ കണ്ടിഷനിംഗ്, പെയിന്റിംഗ് ജനറല്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്ക് & അപ്ലയന്‍സസ്, എംപ്ലോയബിലിറ്റി സ്‌കില്‍, അരിത്തമറ്റിക് കം ഡ്രായിംഗ്  ട്രേഡുകളിലാണ് ഒഴിവുകള്‍. യോഗ്യത: എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനിയറിംഗ് ഡിപ്ലോമ/ഡിഗ്രി. എംപ്ലോയബിലിറ്റി സ്‌കില്‍ യോഗ്യത: എസ്.എസ്.എല്‍.സി, എം.ബി.എ/ബി.ബി.എ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫയര്‍/ഇക്കണോമിക്‌സ് ബിരുദവും രണ്ട് വര്‍ഷ പ്രവൃത്തി പരിചയവും. എ.സി.ഡി. ഇന്‍സ്ട്രക്ടറുടെ യോഗ്യത: എസ്.എസ്.എല്‍.സി, എന്‍ജിനിയറിംഗ് ഡിപ്ലോമ/ഡിഗ്രി