ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സായുധസേനാ പതാക ദിനം ആചരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിൽ മേയർ എം കെ വർഗീസ് എന്‍സിസി കേഡറ്റില്‍ നിന്ന് പതാക സ്വീകരിച്ച് പതാക വിതരണം ഉദ്ഘാടനം ചെയ്തു. ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിച്ച ധീര സൈനികരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ദിവസമാണ് പതാക ദിനമെന്ന് മേയർ പറഞ്ഞു.

പരിപാടിയില്‍ ജില്ല കലക്ടര്‍ ഹരിത വി കുമാർ അധ്യക്ഷയായി. കോർപറേഷൻ കൗൺസിലർ സാറാമ്മ റോബ്സൺ, കെ എസ് ഇ എൽ സെക്രട്ടറി മോഹൻദാസ് ടി, എ എഫ് എ പ്രസിഡന്റ്‌ മനോജ്‌ കോരപ്പത്ത്, (റിട്ട.) വി കമാൻഡർ ഓഫീസർ ഇൻ ചാർജ് ഇ.സി.എച്ച്.എസ് പി എൻ എസ് നായർ, ജില്ല സൈനിക ക്ഷേമ ഓഫീസർ (റിട്ട.) മേജർ ഷിജു ഷെരീഫ്, വി വിജയകുമാർ, വിമുക്തഭടന്‍മാര്‍, എന്‍.സി.സി, കേഡറ്റുകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.