കേന്ദ്ര സര്‍ക്കാറിന്റെ ആസ്പിരേഷന്‍ ജില്ലാ പദ്ധതിയില്‍ ദേശീയതലത്തില്‍ വയനാടിനെ ഒന്നാമതെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ജില്ലാ കളക്ടര്‍ എ. ഗീതയെ ജില്ലാ ആസൂത്രണ സമിതി ആദരിച്ചു. എ.പി.ജെ ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ കളക്ടര്‍ക്ക് മൊമന്റോ കൈമാറി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്. മണിലാല്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചാമ്പ്യന്‍സ് ഓഫ് ചെയ്ഞ്ച് ഡാഷ് ബോര്‍ഡ് ഡാറ്റ പ്രകാരം 2022 ഒക്ടോബര്‍ മാസത്തിലെ ഓവറോള്‍ ഡെല്‍റ്റ റാങ്കിംഗില്‍ 60.1 സ്കോര്‍ നേടിയാണ് വയനാട് ഒന്നാം റാങ്ക് നേടിയത്. ആരോഗ്യം- പോഷകാഹാരം, സാമ്പത്തിക ഉള്‍പ്പെടുത്തല്‍- നൈപുണിക വികസനം എന്നീ മേഖലകളില്‍ രണ്ടാം സ്ഥാനവും ഒക്ടോബറില്‍ ജില്ല നേടി.
