കലക്ടറേറ്റിൽ എത്തുന്നവർക്ക് ഗോൾ അടിച്ച് സമ്മാനങ്ങൾ നേടാം
ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കലക്ടറേറ്റിൽ എത്തുന്നവർക്ക് ഗോൾ അടിച്ച് സമ്മാനങ്ങൾ നേടാം. “ലഹരിക്കെതിരെ ഗോളടിക്കൂ ” എന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണിത്. കലക്ടറേറ്റിൽ എത്തുന്ന പൊതു ജനങ്ങൾക്കുൾപ്പെടെ ആർക്കും ഗോൾ അടിച്ച് സമ്മാനങ്ങൾ നേടാം.
ഗോൾ അടിക്കുന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രാം പേജായ kozhikode.district.information എന്ന അക്കൗണ്ടിനെ ടാഗ്
ചെയ്ത് പോസ്റ്റ് ചെയ്യണം. ഏറ്റവും കൂടുതൽ ലൈക്കും കമെന്റും കിട്ടുന്ന വീഡിയോക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.