ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസില്‍ താഴെ പ്രായമുള്ള ആളെ നിയമിക്കുന്നു.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, ബിഎഎംഎസ്, ബിഎന്‍വൈഎസ്, എംഎസ്‌സി (യോഗ)/ പി.ജി.ഡിപ്ലോമ (യോഗ)/എംഫില്‍ യോഗ എന്നീ യോഗ്യതകളില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് ജനുവരി ഒന്‍പതിന് ഉച്ചയ്ക്ക്  രണ്ടിന് ഇലന്തൂര്‍ ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.