പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും പ്രീമെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ നല്ലൂർനാട് മോഡൽ റെസിഡൻഷ്യൽ സ്കൂൾ ജേതാക്കളായി. കണിയാമ്പറ്റ എം.ആർ.എസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പൂക്കോട് മോഡൽ റെസിഡൻഷ്യൽ സ്കൂളിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽപ്പിച്ചത് . ഏഴ് ടീമുകളാണ് ടൂർണ്ണമെൻ്റിൽ പങ്കെടുത്തത്. കണിയാമ്പറ്റ, പൂക്കോട് എം.ആർ.എസ്സുകളിലെ പെൺകുട്ടികളുടെ ഫുട് ബോൾ പ്രദർശന മത്സരവും നടന്നു .
ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസർ ഇ.ആർ സന്തോഷ് കുമാർ, ട്രൈബൽ ഡവലപ്പ്മെൻറ് ഓഫീസർമാരായ സി. ഇസ്മയിൽ, ജി. പ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി.