പുല്‍പ്പള്ളി: ജില്ലാ ടി.ടി.ഐ കലോത്സവത്തില്‍ സി.കെ രാഘവന്‍ മെമ്മോറിയല്‍ ടി.ടി.ഐ 100 പോയിന്റുകളോടെ ഓവറോള്‍ കിരീടം നേടി. 92 പോയിന്റുകളോടെ പുല്‍പ്പള്ളി സെന്റ് ജോര്‍ജ് ടി.ടി.ഐ രണ്ടാം സ്ഥാനത്തെത്തി. 88 പോയിന്റുകള്‍ വീതം നേടി പനമരം ഗവ. ടി.ടി.ഐയും മൂലങ്കാവ് വാലുമ്മല്‍ ടി.ടി.ഐയും മൂന്നാം സ്ഥാനം പങ്കുവച്ചു. ജില്ലയിലെ ഏഴ് അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്. സി.കെ.ആര്‍.എം ടി.ടി.ഐയിലെ വിജയികളെ പി.ടി.എയും മാനേജ്മെന്റും അനുമോദിച്ചു. മാനേജര്‍ കെ.ആര്‍ ജയറാം, പ്രിന്‍സിപ്പാള്‍ പി.കെ റെജി, കെ.ആര്‍ ജയരാജ്, ഷീല ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.