ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച പത്ര റിപ്പോർട്ട്, മികച്ച പത്ര ഫീച്ചർ, മികച്ച ഫീച്ചർ/ലേഖനം (കാർഷിക മാസികകൾ), മികച്ച പുസ്തകം (ക്ഷീരമേഖല), മികച്ച ശ്രവ്യ മാധ്യമ ഫീച്ചർ, മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ട്, മികച്ച ദൃശ്യ മാധ്യമ ഫീച്ചർ, മികച്ച ദൃശ്യ മാധ്യമ ഡോക്യുമെന്ററി/ മാഗസിൻ പ്രോഗ്രാം, മികച്ച ഫോട്ടോഗ്രാഫ് (‘ഗ്രാമീണ സ്പന്ദനം ക്ഷീരവൃത്തിയിലൂടെ’ എന്ന വിഷയത്തിൽ) എന്നിവയിലാണ് പൊതു വിഭാഗത്തിൽ അവാർഡ്.
ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർക്ക് മികച്ച ഫീച്ചർ-ദിനപ്പത്രം, ആനുകാലികം, മികച്ച ഫോട്ടോഗ്രാഫ് (‘ഗ്രാമീണ സ്പന്ദനം ക്ഷീരവൃത്തിയിലൂടെ’ എന്ന വിഷയത്തിൽ) എന്നിവയിലും അവാർഡ് നൽകും.
എൻട്രികൾ 2022 ജനുവരി 01 മുതൽ 2022 ഡിസംബർ 31 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ചതാകണം. നിബന്ധനകളും അപേക്ഷാഫോമിന്റെ മാതൃകയും www.dairydevelopment.kerala.gov.in) ൽ ലഭ്യമാണ്. വിജയികൾക്ക് 25,000 രൂപ ക്യാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും ലഭിക്കും. അപേക്ഷകൾ 28ന് വൈകിട്ട് 5നകം രാംഗോപാൽ. ആർ, ഡെപ്യൂട്ടി ഡയറക്ടർ (എക്സ്റ്റൻഷൻ), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം. പി.ഒ, തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 6235661111, 9497782824.