ജല്‍ ജീവന് മിഷനു കീഴില്‍ കേരള ജല അതോറിറ്റി വയനാട് ജില്ലയില്‍ ആരംഭിച്ച എന്‍.എ.ബി.എല്‍ അക്രഡിറ്റഡ് ജല പരിശോധന ലാബുകളില്‍ ക്വാളിറ്റി മാനേജര്‍, ടെക്നിക്കല്‍ മാനേജര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കെമിസ്ട്രിയില്‍ ബിരുദവും ജല പരിശോധന ലാബില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം മതി. 40 വയസ്സ് കവിയരുത്. താല്പര്യമുള്ളവര് ബയോഡാറ്റ, യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് രേഖകളുമായി ജനുവരി 20 ന് രാവിലെ 11 ന് കല്‍പ്പറ്റ ജല അതോറിറ്റി ജില്ലാതല പരിശോധന ലാബില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 8289940566
