ദേശീയ വിരവിമുക്ത ദിനാചണത്തിന്റെ ജില്ലാതല ഉദ്ഘാടനം എരുമപ്പെട്ടി ഗവ. ഹയർ സെക്കന്ററി സ്കൂളില്‍ എ.സി മൊയ്തീൻ എം.എൽ.എ നിര്‍വ്വഹിച്ചു. സ്കൂളിലുള്ള ഏതാനും കുട്ടികൾക്ക് നേരിട്ട് തന്നെ ഗുളിക കഴിപ്പിച്ചു കൊണ്ടാണ് എം.എൽ.എ ഉദ്ഘാടനം നിര്‍വഹിച്ചത്. ജില്ലയിൽ സർക്കാർ തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ തന്നെ പരിപാടി സംഘടിപ്പിച്ചതിന് എം.എൽ.എ ആരോഗ്യ വകുപ്പിനെ അഭിനന്ദിച്ചു.
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്ലാൽ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ പരിപാടിയില്‍ മുഖ്യാതിഥിയായി. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ സുരേഷ്, തെക്കുംകര ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം എം.കെ. ജോസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സതീഷ് കെ.എൻ, സ്കൂൾ പ്രിൻസിപ്പൾ കെ. ബി. പ്രീത, ഹെഡ് മാസ്റ്റർ ഹൈദരാലി പി.വി. പി.ടി.എ. പ്രസിഡന്റ് കുഞ്ഞുമോൻ കരിയന്നൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ ആര്.സി.എച്ച്. ഓഫീസര്‍ ഡോ. ജയന്തി ടി.കെ സ്വാഗതം ആശംസിച്ച ചടങ്ങിന് എരുമപ്പെട്ടി സി.എച്ച്.സി. സൂപ്രണ്ട്. ഡോ. ഇ സുഷമ നന്ദി പ്രകാശിപ്പിച്ചു.