കൊച്ചി: പ്രളയ ബാധിത മേഖലകളിൽ പ്രവർത്തനങ്ങൾ താറുമാറായ വില്ലേജ് ഓഫീസുകൾക്ക് യുപിഎസുകൾ നൽകും. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നുമാണ് ഇതിനായി സഹായം അനുവദിച്ചിരിക്കുന്നത്. പ്രളയം കാര്യമായി ബാധിച്ച പറവൂർ, ആലുവ, കോതമംഗലം എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന 78 വില്ലേജ് ഓഫീസുകൾക്കാണ് യുപിഎസ് നൽകുന്നത്. ഓൺലൈൻ പദ്ധതികൾ ധാരാളം ഉള്ളതിനാൽ അതിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് അടിയന്തരമായി ഇവ ലഭ്യമാക്കുന്നത്. ഒരു കെ.വി ശേഷിയുള്ള യുപിഎസുകളാണ് നൽകുക.
