പ്രധാന മന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതി പ്രകാരം ടാറിങ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ മണ്ണാര്‍മല- പച്ചീരിപ്പാറ-തേലക്കാട് റോഡില്‍ ഇന്ന് (മാര്‍ച്ച് 24) മുതല്‍ ഒരാഴ്ചത്തേക്ക് വാഹന ഗതാഗതം നിരോധിച്ചു. പീടികപ്പടി- പച്ചീരിപ്പാറ വരെ 2.562 ക.മി വരെയുള്ള ഭാഗമാണ് അടച്ചിടുന്നത്. വാഹന യാത്രയ്ക്കായി അത്താണി – പച്ചീരി സ്ക്കൂള് റോഡ് മുണ്ടക്കല്ത്തൊടി റോഡ്, പച്ചീരി കിഴക്കേമുക്ക് റോഡ്, പച്ചീരി വെങ്ങൂര്‍- പള്ളിപ്പടി റോഡ് എന്നിവ ഉപയോഗിക്കേണ്ടതാണെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
