പി.എം.എ.വൈ – ലൈഫ് പദ്ധതിയിലൂടെ വീട് ലഭിക്കുകയും വിവിധ കാരണങ്ങളാൽ നിർമ്മാണം നിലയ്ക്കുകയും ചെയ്ത ഗുണഭോക്താക്കൾക്കായി മുക്കം നഗരസഭ നടത്തിയ കമ്മ്യൂണിറ്റി അദാലത്ത് നഗരസഭാ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ:ചാന്ദ്നി അധ്യക്ഷത വഹിച്ചു.21 വീടുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ അദാലത്തിൽ ധാരണയായി.

നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കുഞ്ഞൻ മാസ്റ്റർ, സത്യനാരായണൻ, മധു മാസ്റ്റർ, വേണുഗോപാലൻ, മറ്റു കൗൺസിലർമാർ, എം.എ.എം.ഒ കോളേജ്, ഡോൺ ബോസ്കോ കോളേജ് പ്രതിനിധികൾ, വിവിധ സംഘടന പ്രതിനിധികൾ, പ്രാദേശിക കെട്ടിട നിർമ്മാതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.