ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.സി. ബിരുദ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു . വിതരണ ഉദ്ഘാടനം ഊന്നുകല്‍ വനിതാ കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് നിര്‍വഹിച്ചു. ഉയര്‍ന്ന സ്പെസിഫിക്കേഷനുകളോട് കൂടിയ 15 ഓളം ലാപ്ടോപ്പുകളാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
