പന്മന ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗഅംഗങ്ങള്ക്ക്് കട്ടില് വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമി നിര്‍വഹിച്ചു. മാമൂലയില്‍ സേതുക്കുട്ടന്‍ അധ്യക്ഷനായി. 2022-23 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപയാണ് പദ്ധതി തുക. പഞ്ചായത്തംഗങ്ങളായ സുകന്യ, കൊച്ചറ്റയില്‍ റഷീന, മല്ലയില്‍ സമദ്, അന്‍സര്‍, രാജീവ് കുഞ്ഞുമണി, ഹന്‍സിയ, ശ്രീകല, ലിന്‍സി ലിയോണ്‍, ഷംനാറാഫി , സൂപ്രണ്ട് ലിസിത, സെക്രട്ടറി വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു.
