സ്‌കോള്‍ കേരള മുഖേന 2018 -2020 ബാച്ചില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സെപ്റ്റംബര്‍ 12, 13 തിയതികളില്‍ കൂടി  www.scolekerala.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന് ക്രമീകരണം ഏര്‍പ്പെടുത്തി. ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നവര്‍ സെപ്റ്റംബര്‍ 14ന് വൈകിട്ട് അഞ്ചിനകം തിരുവനന്തപുരത്തെ സംസ്ഥാന കേന്ദ്രത്തില്‍ അപേക്ഷാ ഫോറവും അനുബന്ധ രേഖകളും ഹാജരാക്കണം. ഈ അക്കാദമിക വര്‍ഷം ഇനി മറ്റൊരു അവസരം ലഭിക്കില്ലെന്നും അതിനാല്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0471 2342950, 2342271, 2342369.