മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ പേര്യ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്റെ സി.എസ്.ആര് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനം ഒ.ആര് കേളു എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് ഡയറക്ടര്‍ കെ.വി പ്രദീപ്കുമാര്‍ മുഖ്യാതിഥിയായി. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം സല്‍മ മോയിന്‍, പഞ്ചായത്തംഗങ്ങളായ സുമത അപ്പച്ചന്, ടി കെ അയ്യപ്പന്, സെന്‍ട്രല്‍ വെയര്‍ ഹൌസിങ്ങ് കോര്പ്പറേഷന് സീനിയര്‍ അസിസ്റ്റന്റ് മാനേജര്‍ രാഹുല്‍ ധര്‍മ്മരാജ, മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് സയീദ്, സീനിയര്‍ നേഴ്സിങ്ങ് ഓഫീസര്‍ പി.പി ലിസാമ്മ, സീനിയര്‍ കണ്‍സള്‍ട്ടന്റ് ബി. ഉദയബാനു, ഡോ.നീതു ചന്ദ്രന്, കോഴിക്കാട് വെയര്‍ഹൌസ് മാനേജര്‍ എസ്.സൂര്യ, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി.പി സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
