സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന ദിനാചരണം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി മജീദ് മുഖ്യാതിഥിയായി. തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന് ഒ.പി അബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് മെമ്പര്‍ സിന്ധു ശ്രീധര്‍, പൊഴുതന ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് ചെയര്‍പേഴ്സണ്‍ സുബൈദ പരീത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി സുധ, ഷിനില്‍ തോമസ് സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, പി വി ജാഫര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ മുതിര്‍ന്ന പ്രേരക്മാരായ കെ പി ജോണി, കെ ഫാത്തിമ എന്നിവരെയും സാക്ഷരതാ മിഷന് ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കെ.എം ജാസ്മിനെയും ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് ജില്ലയില്‍ ആദിവാസി സാക്ഷരത പരീക്ഷ പാസായ രണ്ടായിരം ആദിവാസികള്‍ക്ക് നാലാം തരം തുല്യത പഠിക്കാനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായുളള സംഘാടക സമിതി യോഗവും ചേര്‍ന്നു.
