എന്റെ കേരളം സ്പോർട്സ് കോർണറിൽ നാലാം ദിനത്തിൽ കരുത്ത് കാട്ടി കാണികളെ കയ്യിലെടുത്തത് കുട്ടി താരങ്ങൾ . ആയോധന കലയുടെ മെയ് വഴക്കവും സ്വയം പ്രതിരോധത്തിന്റെ നിരവധി തന്ത്രങ്ങളും അവതരിപ്പിച്ചാണ് കുട്ടികൾ കാണികളെ ഞെട്ടിച്ചത്.
വയനാട് ജില്ലാ കരാട്ടെ ബോ അസോസിയേഷന്റെ നേതൃത്വത്തിൽ 30 ഓളം വരുന്ന കുട്ടികളാണ് മേളയിൽ കരാട്ടെ ഡെമോ അവതരിപിച്ചത്.നിരവധി സംസ്ഥാന ജില്ലാ ചാമ്പ്യൻഷിപ്പുകളിൽ മെഡൽ ജേതാക്കളായ മിടുക്കരാണ് സംഘത്തിലുണ്ടായിരുന്നത്.

ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലാണ് സംഘം എന്റെ കേരളം മേളയിലെത്തിയത്. പ്രതിരോധത്തിന്റെയും ഉൾകരുത്തിന്റെയും നേർസാക്ഷ്യമായ കരാട്ടെയിലേക്ക് കുട്ടികളെ കൊണ്ടുവരണമെന്ന് കരാട്ടെ പരിശീലകനായ പി.വി. സുരേഷ് പറഞ്ഞു.