ആരോരുമില്ലാത്ത നളിനിയമ്മയ്ക്ക് സുരക്ഷിത ഭവനം തീർത്ത് മാതൃകയായി കാടുകുറ്റി ഗ്രാമ പഞ്ചായത്ത് . ആശ്രയ അഗതി രഹിത കേരളം പദ്ധതിയിലുൾപ്പെടുത്തി ചാലക്കുടി ബ്ലോക്ക് പഞ്ചായത്തും കാടുകുറ്റി ഗ്രാമ പഞ്ചായത്തും ചേർന്ന് അനുവദിച്ച നാല്
ലക്ഷം രൂപ വിനിയോഗിച്ചാണ് ഭവനം യാഥാർത്ഥ്യമായത്. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് നിർമ്മാണം പൂർത്തീകരിച്ചത്.കൂടാതെ എല്ലാ മാസവും ഭക്ഷ്യകിറ്റും , മരുന്നും ഉൾപ്പെടെ നൽകി നളിനിയമ്മക്ക് ആശ്വാസം പകരുകയാണ് പഞ്ചായത്ത് .
പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് നളിനിയ്ക്ക് താക്കോൽ കൈമാറി. സി ഡി എസ് ചെയർപേഴ്സൺ അശ്വതി മഹേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വിമൽകുമാർ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന രവീന്ദ്രൻ, വാർഡ് മെമ്പർമാർ , സി ഡി എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.