സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റ് ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി അവകാശ നിയമം 2016 എന്ന വിഷയത്തില്‍ ഗവ. ജീവനക്കാര്‍ക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷെരീഫ് ഷൂജയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഡെപ്യൂട്ടി കലക്ടര്‍ വി.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സി.ആര്‍.സി റീഹാബിറ്റേഷന്‍ ഓഫീസര്‍ പി.വി ഗോപിരാജ് ഭിന്നശേഷി അവകാശ നിയമം 2016 എന്ന വിഷയത്തില്‍ ക്ലാസെടുത്തു. തുടര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് പൊതുചര്‍ച്ചയും നടന്നു. പരിപാടിയില്‍ കെ.എസ്.എസ്.എം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മൂസ പതിയില്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, പഞ്ചായത്ത് പ്രതിനിധികള്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
