സാമൂഹ്യ പഠനമുറി ഫെസിലിറ്റേറ്റര്‍ നിയമനം

ഐ.ടി.ഡി.പി ഓഫീസിനുകീഴില്‍ വിവിധ കോളനികളില്‍ പ്രവര്‍ത്തിക്കുന്ന 12 സാമൂഹ്യ പഠനമുറികളിലേക്ക് ഫെസിലിറ്റേറ്റര്‍മാരെ ദിവസവേതനടിസ്ഥാത്തില്‍ നിയമിക്കുന്നു. ബി.എഡ്, ടി.ടി.സി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പി.ജി, ഡിഗ്രി, പ്ലസ് ടു യോഗ്യതയുള്ളവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ജാതി, വരുമാനം, വിദ്യാഭ്യാസ യേഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം മേയ് 30 ന് രാവിലെ 10 ന് കല്‍പ്പറ്റ ഐ.ടി.ഡി.പി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 04936 202232.

ഫെസിലിറ്റേറ്റര്‍ നിയമനം

മാനന്തവാടി താലൂക്ക് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 20 സാമൂഹ്യ പഠനമുറികളിലേക്ക് ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ള 21 നും 35 നും മദ്ധ്യേ പ്രായമുള്ള മാനന്തവാടി താലൂക്ക് പരിധിയില്‍ താമസിക്കുന്ന പട്ടിക വര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അദ്ധ്യാപന യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മേയ് 29 ന് രാവിലെ 11 ന് മാനന്തവാടി പട്ടിക വര്‍ഗ്ഗ വികസന ഓഫിസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 04935 240210.

കുക്ക്, വാച്ച്മാന്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, പ്രീ മെട്രിക് ഹോസ്റ്റലുകള്‍, എം.ആര്‍.എസ് എന്നിവയിലേക്ക് കുക്ക്, വാച്ചര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. മേയ് 25 ന് രാവിലെ സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഈ മേഖലയില്‍ പ്രവൃത്തി പരിചയമുള്ള പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതി, യുവാക്കള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04936 221074.

അദ്ധ്യാപക നിയമനം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ പാര്‍ട്ട് ടൈം ഗസ്റ്റ് ലക്ചര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച മേയ് 23 ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ നടക്കും. ഫോണ്‍: 8547005077.