വയനാട്: സുല്‍ത്താന്‍ ബത്തേരി നഗരസഭ ഓഫിസ് കോമ്പൗണ്ടില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജനസേവന കേന്ദ്രവും ലഘുഭക്ഷണശാലയും ആരംഭിച്ചു. നഗരസഭ അദ്ധ്യക്ഷന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. നഗരസഭ ഓഫിസ് സേവനത്തിനുള്ള വിവിധ അപേക്ഷകള്‍ കേന്ദ്രത്തില്‍ പൂരിപ്പിച്ച് നല്‍കും. അപേക്ഷ ഫോറങ്ങള്‍, സ്റ്റാമ്പുകള്‍ എന്നിവ ഇവിടെ നിന്നു പൊതുജനങ്ങള്‍ക്ക് ലഭിക്കും. യോഗത്തില്‍ ഉപാദ്ധ്യക്ഷ ജിഷ ഷാജി, സ്ഥിരം സമിതി അംഗങ്ങളായ പി.കെ സുമതി, വല്‍സ ജോസ്, ബാബു അബ്ദുള്‍ റഹ്മാന്, കൗണ്‍സിലര്‍മാരായ പി.പി അയ്യൂബ്, സാലി പൗലോസ്, സി.ഡി.എസ് അദ്ധ്യക്ഷ നീതു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സാലി എന്നിവര്‍ സംസാരിച്ചു.
