ഇടുക്കി ജില്ലയില്‍ സ്ഥിര താമസക്കാരായ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവരുമായ വിമുക്തഭടന്മാര്ക്കും അവരുടെ വിധവകള്‍ക്കും പ്രായം, വരുമാന പരിധി, സേവനകാലം എന്നിവയ്ക്ക് വിധേയമായി 2018ലെ സൈനിക ബോര്‍ഡ് മീറ്റിംഗിനോടനുബന്ധിച്ച് സാമ്പത്തിക സഹായം അനുവദിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വരുമാന സര്‍ട്ടിഫിക്കറ്റ്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ് , ഡിസ്ചാര്ജ്ജ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 10 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 04862 222904.
