വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള 104 സർക്കാർ ഐ.ടി.ഐകളിൽ റെഗുലർ സ്കീമിലുള്ള 72 ട്രേഡുകളിൽ (NCVT/SCVT) പ്രവേശനത്തിന് ജൂൺ 16മുതൽ ജാലകം അഡ്മിഷൻ പോർട്ടലിലൂടെ (https://itiadmissions.kerala.
അപേക്ഷകർക്ക് കുറഞ്ഞ പ്രായം 01.08.2023 ൽ 14 വയസ്സ് തികഞ്ഞിരിക്കണം. Driver Cum Mechanic (LMV) ട്രേഡിലേക്ക് 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം. അപേക്ഷകർക്ക് ഉയർന്ന പ്രായ പരിധിയില്ല. എസ്.എസ്.എൽ.സി ജയിച്ചവർക്കും, എസ്.എസ്.എൽ.സി തോറ്റവർക്കും, തത്തുല്യ യോഗ്യതയുള്ളവർക്കും തെരഞ്ഞെടുക്കാവുന്ന ഏകവത്സര/ ദ്വിവത്സര/ എഞ്ചിനീയറിംഗ്/ നോൺ എഞ്ചിനീയറിംഗ്, NCVT/SCVT ട്രേഡുകളാണ് നിലവിലുള്ളത്.
സാക്ഷരതാ മിഷൻ നടത്തുന്ന ലെവൽ എ സ്റ്റാൻഡേർഡ് 10 തുല്യതാ പരീക്ഷ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തുല്യമായി ഐടിഐ അഡ്മിഷന് പരിഗണിക്കും. സംസ്ഥാനത്തെ ഐ.ടി.ഐ കളിലെ മെട്രിക് ട്രേഡുകളിലെ പ്രവേശനത്തിന് സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂൾ തലത്തിൽ നടത്തുന്ന പത്താം ക്ലാസ് സ്കൂൾ തല പരീക്ഷ വിജയിച്ച അപേക്ഷകരെയും, നോൺ മെട്രിക് ട്രേഡുകളിലെ പ്രവേശനത്തിന് സി.ബി.എസ്.ഇ പത്താം ക്ലാസ് സ്കൂൾ തല പരീക്ഷയിൽ പങ്കെടുത്ത അപേക്ഷകരെയും പരിഗണിക്കും.
ബധിരർ/ മൂകർ (Deaf & Dumb) ആയ അപേക്ഷകർക്ക് ട്രെയിനിംഗ് ലഭിയ്ക്കുന്നതിന് മറ്റു തരത്തിൽ അയോഗ്യതയില്ലെങ്കിൽ ഇൻഡക്സ് മാർക്ക് കണക്കാക്കുന്നതിൽ ഇംഗ്ലീഷിന് പകരമായി തെരഞ്ഞെടുത്ത വിഷയങ്ങളുടെ മാർക്ക് ഇംഗ്ലീഷ് വിഷയത്തിന് തുല്യമായി കണക്കാക്കി ഐ.ടി.ഐ പ്രവേശനത്തിന് പരിഗണിക്കുന്നതാണ്. National Institute of Open Schooling നൽകുന്ന Secondary/
നോൺ മെട്രിക് ട്രേഡുകളിൽ മെട്രിക്കുലേഷൻ വിജയിച്ചവർക്ക് 20 ഗ്രേസ് മാർക്ക്, മെട്രിക് ട്രേഡുകളിൽ പ്രീഡിഗ്രി/പ്ലസ്ടു/വി.എച്ച്.
പട്ടിക ജാതി, പട്ടിക വർഗ്ഗം, ഈഴവർ, മുസ്ലിം, പിന്നോ
മെട്രിക് / നോൺ മെട്രിക് ട്രേഡുകളിലെ പ്രവേശനത്തിനുവേണ്ടി അപേക്ഷകന് മെട്രിക്കുലേഷൻ പരീക്ഷയിൽ (SSLC/തത്തുല്യം) ലഭിച്ച മാർക്കുകളിൽ ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെ
അപേക്ഷകന് സംസ്ഥാനത്തെവിടെയുമുളള സർക്കാർ ഐ.ടി.ഐകളിലെ ഏത് സ്കീമിലേക്കും അപേക്ഷിക്കുന്നതിനുളള അപേക്ഷാ ഫീസ് 100/- രൂപയാണ്. അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനോടൊപ്പം സമീപത്തെ വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സർക്കാർ ഐടിഐയിൽ എത്തിച്ചേർന്ന് അസൽ പ്രമാണ പരിശോധന (വെരിഫിക്കേഷൻ) ജൂലൈ 18നകം പൂർത്തിയാക്കണം. റാങ്ക് ലിസ്റ്റ് ജൂലൈ 22ന് ജാലകം അഡ്മിഷൻ പോർട്ടലിൽ അതാത് ഐടിഐകളുടെ പേജിലും/ഐ.ടി.ഐകളിലും പ്രസിദ്ധീകരിക്കും. അഡ്മിഷൻ തീയതി SMS വഴിയും, പത്ര ദൃശ്യമാധ്യമങ്ങളിലൂടെയും ബന്ധപ്പെട്ട ഐടിഐ പ്രിൻസിപ്പാൾമാർ അറിയിക്കും.