പേരാമ്പ്രയിൽ മഴക്കാലരോഗ പ്രതിരോധ പ്രവർത്തന അവലോകന യോഗം ചേർന്നു. ഗ്രാമ പഞ്ചായത്തും പേരാമ്പ്ര താലൂക്ക് ആശുപത്രിയും ചേർന്ന് സംഘടിപ്പിച്ച യോഗത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിർവഹിച്ചു. താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. കെ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മഴക്കാല രോഗങ്ങളെപ്പറ്റി പന്നിക്കോട്ടൂർ എഫ്.എച്ച്.സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അരവിന്ദൻ ഒ സി ക്ലാസെടുത്തു. മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റിയുളള ആക്ഷൻ പ്ലാൻ ഹെൽത്ത് ഇൻസ്പക്ടർ ശരത് കുമാർ അവതരിപ്പിച്ചു.
ഹെൽത്ത് സൂപ്പർവൈസർ പി.വി. മനോജ് കുമാർ, മെമ്പർമാരായ വിനോദ് തിരുവോത്ത്, ജോന പി, ശാരദ കെ.എൻ, ഷൈനി എം.കെ, അമ്പിളി.കെ, സൽമ നന്മനക്കണ്ടി, സത്യൻ പി.എം എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് കെ.എം. റീന സ്വാഗതവും ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ മിനി പൊൻപറ നന്ദിയും പറഞ്ഞു