പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ കുന്നിശ്ശേരിപ്പറമ്പ് അംബേദ്കര്‍ സമഗ്ര വികസന ഗ്രാമം ഉദ്ഘാടനം ചെയ്തു. കുന്നിശ്ശേരിപ്പറമ്പ് പട്ടികജാതി കോളനിക്ക് പട്ടികജാതി വകുപ്പില്‍നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് അംബേദ്കര്‍ സമഗ്ര വികസന ഗ്രാമം നിര്‍മാണം പൂര്‍ത്തീകരിച്ചത്. പദ്ധതിയുടെ ഭാഗമായി 27 മീറ്റര്‍ കോണ്‍ക്രീറ്റ് റോഡ്, 1185 മീറ്റര്‍ ഐറിഷ് ഡ്രൈനേജ്, 545 മീറ്റര്‍ അരികുസംരക്ഷണം, ഇലക്ട്രിക് പോസ്റ്റ് ഷിഫ്റ്റിങ്, കുളക്കടവ് എന്നിവയാണ് ചെയ്തിരിക്കുന്നത്.

അംബേദ്കര്‍ സമഗ്ര വികസന ഗ്രാമത്തിന്റെ ഉദ്ഘാടനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു.
കുന്നിശ്ശേരിപ്പറമ്പില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സുമതി അധ്യക്ഷയായി. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ മുരളി, ജില്ലാ പഞ്ചായത്തംഗം പി.എം അലി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുലോചന, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, പട്ടികജാതി വികസന ഓഫീസര്‍ കെ. സുന്ദരന്‍, സെക്രട്ടറി സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.