സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈറ്റിംഗ് ഡിസൈൻ പ്രോഗ്രാമിന് ജൂലൈ 31 വരെ അപേക്ഷിക്കാം. പത്താം ക്ലാസ്സ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ആറുമാസം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കൽ ക്ലാസ്സുകൾ തിരുവനന്തപുരം കാമിയോ ലൈറ്റ് അക്കാദമിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്.

അപേക്ഷകൾ പഠന കേന്ദ്രം വഴിയും https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായും സമർപ്പിക്കാം. അപേക്ഷ നൽകേണ്ട അവസാന തിയ്യതി : ജൂലൈ 31. വിശദവിവരങ്ങൾക്ക് : www.srccc.in, ഫോൺ : 04712325101, 8281114464.