നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ മലമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഗിരി വികാസില്‍ അധ്യാപക/ വാര്‍ഡന്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, ജോഗ്രഫി, പൊളിറ്റിക്‌സ്, ഹ്യൂമാനിറ്റീസ് എന്നീ വിഷയങ്ങളിലാണ് അധ്യാപക ഒഴിവുകള്‍. യോഗ്യത അതാത് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബി.എഡും. അധ്യാപനത്തില്‍ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വാര്‍ഡന്‍ നിയമനത്തിന് യോഗ്യത ബിരുദമാണ്. അപേക്ഷകള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകള്‍ സഹിതം ജൂലൈ 17 നു മുന്‍പ് nykpalakkad2020@gmail.com എന്ന ഇമെയിലിലേക്ക് അയക്കണം. വിശദവിവരങ്ങള്‍ക്ക്: 6282296002