സാങ്കേതികവിദ്യ മനുഷ്യരെ കീഴ്പ്പെടുത്തുന്ന കാലത്ത് സാങ്കേതിക വിദ്യയെ കീഴ്പ്പെടുത്താനുള്ള കഴിവ് വിദ്യാർത്ഥികൾ സമ്പാദിക്കണമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ. നാട്ടിക നിയോജകമണ്ഡലത്തിലെ പഠന മികവ് പുലർത്തിയ പ്രതിഭകൾക്കുള്ള എംഎൽഎ വിദ്യാഭ്യാസ അവാർഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കർ. ൽ 2023 വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിഭാഗത്തിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകൾക്കും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ലഭിച്ച വിദ്യാർത്ഥികൾക്കുമാണ് പുരസ്കാരം നൽകിയത്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. അതിനനുസരിച്ച് അധ്യാപകരും തയ്യാറെടുക്കേണ്ടതുണ്ട്. വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്നും കഠിനാധ്വാനം മാത്രമാണ് വിജയമന്ത്രമെന്നും വിദ്യാർഥികളും തിരിച്ചറിയണം. പഠന മികവിനൊപ്പം സഹജീവികളോട് സഹാനുഭൂതിയുള്ള നല്ല മനുഷ്യരായി കുട്ടികളെ വളർത്തിയെടുക്കണമെന്നും സ്പീക്കർ പറഞ്ഞു. തൃപ്രയാർ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സി സി മുകുന്ദൻ എംഎൽഎ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, മുൻ മന്ത്രിമാരായ കെ പി രാജേന്ദ്രൻ, അഡ്വ. വി എസ് സുനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി.
മണ്ഡലത്തി