ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ കേരള രാഷ്ട്രീയത്തിലെ വലിയ ഒരു അധ്യായമാണ് അവസാനിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ദർബാർ ഹാളിലെത്തി അന്തിമോപചാരമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥി, യുവജന പ്രസ്ഥാനത്തിലൂടെ പ്രവർത്തിച്ചാണ് ഉമ്മൻ ചാണ്ടി അനിഷേധ്യ നേതാവായി മാറിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരോടും സൗഹൃദത്തോടെ ഇടപെട്ട അദ്ദേഹത്തിന്റെ വേർപാട് നികത്താനാകാത്ത നഷ്ടമാണ്. താനും ഉമ്മൻചാണ്ടിയും രാഷ്ട്രീയമായി വിരുദ്ധചേരിയിൽ ആയിരുന്നെങ്കിലും അദ്ദേഹവുമായി നല്ല സൗഹൃദമായിരുന്നെന്നു മുഖ്യമന്ത്രി പറഞ്ഞു.