2023 -ലെ പി.ജി. മെഡിക്കൽ കോഴ്സിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റിനായി ഗവൺമെന്റ് മെഡിക്കൽ കോളജുകളിലേയും ആർ.സി.സിയിലേയും സീറ്റുകൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനു സൗകര്യം ഏർപ്പെടുത്തി. 2023 ലെ പി.ജി. മെഡിക്കൽ കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരും പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവരും നിർബന്ധമായും ഓഗസ്റ്റ് 12 വൈകിട്ട് അഞ്ചിനു മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in  എന്ന വെബ്‌സൈറ്റിൽ ഓപ്ഷൻ സമർപ്പിക്കണം.

പ്രവേശനത്തിന് അപേക്ഷ നൽകിയവരുടെ NEET PG 2023 റാങ്ക് അടിസ്ഥാനമാക്കിയുള്ള മെറിറ്റ് ലിസ്റ്റ്  വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹെൽപ് ലൈൻ നമ്പർ : 0471 2525300