സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴില്‍ പത്താം തരം തുല്യതാ കോഴ്സ് 16-ാം ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുളള പരീക്ഷ ആരംഭിച്ചു. സെപ്റ്റംബര്‍ 11 മുതല്‍ 20 വരെ ജില്ലയിലെ 18 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. ജില്ലയില്‍ 2580 പഠിതാക്കളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 435 പേരും പട്ടികവര്‍ഗത്തില്‍പ്പെട്ട 22 പേരും ആശാ വര്‍ക്കര്‍മാരായ 311 പേരും സവിശേഷ വിഭാഗത്തില്‍പ്പെട്ട 28 പേരും ജനപ്രതിനിധികളുമുണ്ട്.
ഒറ്റപ്പാലം ഈസ്റ്റ് സ്കൂളില്‍ പരീക്ഷ എഴുതുന്ന 68കാരിയായ സി. വിശാലാക്ഷി ആണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്. ഡി.എച്ച്.എസ്.എസ് നെല്ലിപ്പുഴ സ്കൂളില്‍ പരീക്ഷ എഴുതുന്ന 19 വയസുള്ള അനില്‍കുമാറും മാര്ട്ടിന് കെ. ജോസഫുമാണ് ഏറ്റവും പ്രായം കുറഞ്ഞ പഠിതാക്കള്‍. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 നാണ് പരീക്ഷ നടക്കുക. സെപ്റ്റംബര്‍ 11 ന് മലയാളം/തമിഴ്/കന്നഡ പരീക്ഷകളാണ് നടന്നത്. സെപ്റ്റംബര്‍ 12 ന് ഹിന്ദി, 13 ന് ഇംഗ്ലീഷ്, 14 ന് രസതന്ത്രം, 15 ന് ഊര്‍ജതന്ത്രം, 16 ന് ജീവശാസ്ത്രം, 18 ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, 19ന് ഗണിതശാസ്ത്രം, 20ന് സോഷ്യല്‍ സയന്‍സ് എന്നീ പരീക്ഷകളാണ് നടക്കുക.