കേരള സർക്കാരിന്റെ കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിനു കീഴിലെ മുൻനിര പദ്ധതിയും, അഞ്ചുവർഷംകൊണ്ട് 20 ലക്ഷം വിജ്ഞാനധിഷ്ഠിത തൊഴിലുകൾക്ക് അവസരം ഒരുക്കുകയും ചെയ്യുന്ന കേരള നോളജ് ഇക്കണോമി മിഷൻ അത്യാധുനിക നൈപുണ്യ പരിശീലന പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുതുതലമുറ വിജ്ഞാന തൊഴിലുകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുവാൻ സഹായിക്കുന്ന പരിശീലന പ്രോഗ്രാമുകളാണ് സർക്കാർ-സ്വകാര്യ മേഖലയിലെ പരിശീലന പങ്കാളിത്തത്തോടെ ആരംഭിക്കുന്നത്. ഈ വർഷം 50,000ത്തിൽ അധികം യുവതി – യുവാക്കൾക്ക് പരിശീലനം നൽകുകയും, പരിശീലനം പൂർത്തീകരിക്കുന്നവർക്ക് നോളജ് മിഷനിലൂടെ വിജ്ഞാന തൊഴിലുകളിലേക്ക് അവസരം നൽകുകയും ചെയ്യും.

 Ethical Hacking, Python Full Stack, Familiarization to Chat GPT, Certified Block chain Associate, Cloud Fundamental with AWS, Comp TIA Cloud+, Enrolled Agent എന്നിവയാണ് പരിശീലന പ്രോഗ്രാമുകൾ. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://bit.ly/Kkemskillregistration എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. അവസാന തീയതി സെപ്റ്റംബർ 20.

സ്‌കിൽ പ്രോഗ്രാമുകളിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും അഡ്മിഷനു മുന്നേ സ്‌കിൽ ഓറിയന്റേഷൻ നൽകും. അതുവഴി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന പരിശീലന പ്രോഗ്രാമുകളെ കുറിച്ചും അതിനുശേഷം ഉള്ള പ്ലേസ്‌മെന്റിനെക്കുറിച്ചുള്ള വിശദവിവരം ഓരോ ഉദ്യോഗാർത്ഥിക്കും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: 0471-2737881, www.knowledgemission.kerala.gov.in.