ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവ ദിവസമായ സെപ്റ്റംബര്‍ 26 ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് മദ്യനിരോധിത മേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ഉത്സവമേഖലയില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദമലിനീകരണം, പരിസര മലിനീകരണം തുടങ്ങി പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങളിലും ക്രസമാധാനപാലത്തിലും ബന്ധപ്പെട്ട വകുപ്പുകള്‍ മേല്‍നോട്ടം വഹിച്ച് നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു.